
കോട്ടയം: വയനാട്ടിൽ പശ്ചിമ ഘട്ട മല നിരകൾ ഇടിച്ചുനിരത്തിയുള്ള തുരങ്ക നിർമാണം മറ്റൊരു ദുരന്തമാകുമെന്ന് പ്രമുഖ പരിസ്ഥിതി പ്രവർത്തക മേധാപട്കർ. കോട്ടയം പബ്ലിക് ലൈബ്രറിയുടെയും മുളമൂട്ടിൽ അച്ചൻ ഫൗണ്ടേക്ഷന്റെയും ആഭിമുഖ്യത്തിൽ കെ.പി.എസ് മേനോൻ ഹാളിൽടോക്ക് ഇന്ത്യ പ്രഭാഷണ പരമ്പരയിൽ സംസാരിക്കുകയായിരുന്നു അവർ. പ്രകൃതിയെ ചൂക്ഷണം ചെയ്തുള്ള വികസനമായിരുന്നു വയനാട്ടിലെ സമീപകാല ദുരന്തകാരണം. ബ്രിട്ടീഷുകാർക്കും തുരങ്കം നിർമ്മിക്കാമായിരുന്നു. എന്നാൽ പ്രകൃതിക്ക് അനുയോജ്യമായാണ് ബ്രിട്ടീഷുകാർ എയർപിൻ വളവ് റോഡ് വയനാട്ടിൽ ഉണ്ടാക്കിയത്. മതിയായ പഠനം നടത്താതെ തുരങ്കം നിർമിക്കുന്നത് ഗുരുതരമായ പ്രത്യഘാതമുണ്ടാക്കുമെന്നും അവർ പറഞ്ഞു.
പബ്ലിക് ലൈബ്രറി വളപ്പിൽ മേധാപട്കർ കമണ്ഡലു മരത്തിന്റെ തൈ നട്ടു. പബ്ലിക് ലൈബ്രറി പ്രസിഡന്റ് എബ്രഹാം ഇട്ടിച്ചെറിയ, കാനായി കുഞ്ഞിരാമൻ ,സി.ആർ.നീലകണ്ഠൻ തുടങ്ങിയവരും പങ്കെടുത്തു.