fl

കോട്ടയം : ശബരിമലയിൽ ദർശനത്തിന് സ്‌പോട്ട് ബുക്കിംഗ് ഏർപ്പെടുത്തുന്നതിൽ ഉചിത തീരുമാനം സർക്കാർ സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ പറഞ്ഞു. നിരവധി ഭക്തർ എത്തുന്ന സ്ഥലമാണ് ശബരിമല. സർക്കാർ തീരുമാനത്തിനായി കാത്തിരിക്കുകയാണെന്നും അദ്ദേഹം സ്വകാര്യ ചാനലിനോട് പറഞ്ഞു.