
അയ്മനം:അയ്മനം വില്ലേജ് സർവ്വീസ് സഹകരണ ബാങ്ക് ലൈബ്രറിയുടെയും പരസ്പരം വായനക്കൂട്ടത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ സാഹിത്യ സമ്മേളനവും കവിയരങ്ങും നടന്നു. കോട്ടയം താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ഷൈജു തെക്കുംചേരി ഉദ്ഘാടനം ചെയ്തു. ലൈബ്രറി വൈസ് പ്രസിഡന്റ് അഡ്വ.പി.എസ് വിജയൻ അദ്ധ്യക്ഷത വഹിച്ചു. ഉണ്ണികൃഷ്ണൻ അമ്പാടി മുഖ്യപ്രഭാഷണം നടത്തി. ഡോ.മുഹമ്മദ് സുധീർ, എം.സഹീറ എന്നിവർ സംസാരിച്ചു. ജി.രമണി അമ്മാൾ, ജോർജ്കുട്ടി താവളം, ദേവന്ദന, പി.പി.ശാന്തകുമാരി, ജയമോൾ വർഗ്ഗീസ്, ആദവ്, ശിവകീർത്തന, രാജു എൻ.വാഴൂർ, മോഹൻദാസ് ഗ്യാലക്‌സി, ഡോ.മുഹമ്മദ് സുധീർ, കുടമാളൂർ കെ.പി പ്രസാദ്, ആനിക്കാട് ഗോപിനാഥ്, അയ്മനം സുധാകരൻ എന്നിവർ കവിതകൾ അവതരിപ്പിച്ചു.