sndp

കട്ടപ്പന: എസ്. എൻ. ഡി. പി യോഗം മലനാട് യൂണിയൻ യൂത്ത്മൂവ്‌മെന്റ് കോൺഫ്രൻസ് യൂണിയൻ പ്രസിഡന്റ് ബിജു മാധവൻ ഉദ്ഘാടനം ചെയ്തു. സംഘടനയ്ക്കെന്നും നട്ടെല്ലായി കൂടെ നിൽക്കുന്നത് പുതിയ തലമുറയിലെ യുവാക്കളാണെന്ന് അദ്ദേഹം പറഞ്ഞു. യോഗത്തിൽ യൂത്ത്മൂവ്‌മെന്റ് പ്രസിഡന്റ് സുബീഷ് വിജയൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി വിനോദ് ഉത്തമൻ മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ കൗൺസിലർ പ്രദീപ് അയ്യപ്പൻകോവിൽ, യൂത്ത്മൂവ്‌മെന്റ് കേന്ദ്രസമിതി വൈസ് പ്രസിഡന്റ് കെ. പി. ബിനീഷ്, സൈബർസേന ചെയർമാൻ അരുൺകുമാർ, സൈബർസേന കൺവീനർ പി.എസ്. സനീഷ് എന്നിവർ സംസാരിച്ചു. യൂത്ത്മൂവ്‌മെന്റ് സെക്രട്ടറി വിഷ്ണു കവനാൽ സ്വാഗതം ആശംസിച്ചു. യൂത്ത്മൂവ്‌മെന്റ് വൈസ് പ്രസിഡന്റ് ശരത്ത് അണക്കര നന്ദി പറഞ്ഞു. 38 ശാഖയിലെയും യൂത്ത്മൂവ്‌മെന്റ് പ്രവർത്തകർ പങ്കെടുത്തു.