manurajan

പീരുമേട്: തോട്ടം മേഖലയിൽ വിൽപനയ്ക്കായി കൊണ്ടു വന്ന കഞ്ചാവുമായി യുവാവ് പൊലീസ് പിടിയിൽ. പാമ്പനാർ കുമാരപുരം കോളനിയിൽ മനുരാജനാണ് (23) അറസ്റ്റിലായത്. പട്ടുമല ഭാഗത്ത് കഞ്ചാവ് വില്പന വ്യാപകമാണെന്ന് വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് ഈ പ്രദേശത്ത് നിരീക്ഷണത്തിലായിരുന്നു. ഇതിനിടെയാണ് ഈ പ്രദേശത്ത് കഞ്ചാവുമായി യുവാവ് എത്തിയതായി പൊലീസിന് വിവരം ലഭിച്ചത്. തുടർന്ന് പഴയപാമ്പനാർ ഭാഗത്ത് പോബ്സ് ടീ ഔട്ട്ലെറ്റിന് സമീപത്ത് നിന്ന് ഓട്ടോറിക്ഷയിൽ കൊണ്ട് വന്ന ഉണക്ക കഞ്ചാവുമായി പ്രതി പിടിയിലാവുകയായിരുന്നു. ഇയാളിൽ നിന്ന് അരക്കിലോയ്ക്ക് മുകളിൽ കഞ്ചാവ് പിടികൂടി. സംഭവത്തിൽ പ്രതി ഉപയോഗിച്ചിരുന്ന ഓട്ടോറിക്ഷയും കസ്റ്റഡിയിലെടുത്തു. ഇയാൾക്ക് കഞ്ചാവ് എത്തിച്ച് നൽകിയെന്ന് പറയപ്പെടുന്നയാളും പൊലീസ് കസ്റ്റഡിയിലാണ്. ഇയാളെക്കുറിച്ച് പൊലീസ് കൂടുതൽ അന്വേഷിച്ചു വരികയാണ്. പിടികൂടിയ പ്രതിയെ പീരുമേട് കോടതിയിൽ ഹാജരാക്കി.