
കുറിച്ചി: സചിവോത്തമപുരം ഗവ. ആശുപത്രിയിൽ കിടത്തിച്ചികിത്സ പുന:രാരംഭിക്കണമെന്നാവശ്യപ്പെട്ട് എണ്ണക്കാച്ചിറയിൽ നടന്ന പൊതുസമ്മേളനം വി.ജെ ലാലി ഉദ്ഘാടനം ചെയ്തു. സമര സമിതി സെക്രട്ടറി അരുന്ധതി കുട്ടപ്പൻ അദ്ധ്യക്ഷത വഹിച്ചു. ഡോ. ബിനു സച്ചിവോത്തമപുരം, എൻ.കെ ബിജു, ബിജോ. ടി.ജെ, വറുഗീസ് കെ, കുഞ്ഞുമോൻ, സിന്ധു റെജി എന്നിവർ പ്രസംഗിച്ചു.