പൊൻകുന്നം:ശബരിമല തീർത്ഥാടന കാലത്ത് മോട്ടോർ വാഹന വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടത്തിവരുന്ന റോഡ് സുരക്ഷാ പദ്ധതിയായ സേഫ് സോൺ എരുമേലിയിലേക്ക് താത്ക്കാലിക ഡ്രൈവർ കം അറ്റൻഡർ ആയി സേവനമനുഷ്ടിക്കാൻ താല്പര്യമുള്ള 5 വർഷം പ്രവർത്തിപരിചയമുള്ള ഡ്രൈവർമാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകന്റെ ലൈസൻസ് ,ആധാർ എന്നിവയുടെ പകർപ്പ്,പാസ്‌പോർട്ട്‌സൈസ് ഫോട്ടോ ,പലീസ് ക്ലിയറൻസ് റിപ്പോട്ട് എന്നിവ സഹിതം 23ന് മുൻപായി കാഞ്ഞിരപ്പള്ളി ജോ.ആർ.ടി.ഒ മുമ്പാകെ അപേക്ഷ സമർപ്പിക്കണം. പ്രയോഗിക പരീക്ഷ 30ന് രാവിലെ 9ന് അട്ടിക്കലുള്ള ടെസ്റ്റിംഗ് ഗ്രൗണ്ടിൽ നടക്കും. സേഫ്‌സോണിൽ മുൻകാല പരിചയമുള്ളവർക്ക് മുൻഗണന. മണ്ഡല മകരവിളക്ക് കാലത്തേക്കായിരിക്കും നിയമനം. അപേക്ഷാ ഫോം കാഞ്ഞിരപ്പള്ളി ജോ.ആർ.ടി.ഓഫീസിൽ ലഭിക്കും.