
അമനകര: ശ്രീ ഭരതസ്വാമി ക്ഷേത്രം ശ്രീകോവിലിന്റെ മേൽക്കൂര ചെമ്പ് തകിട് പൊതിയുന്നതിനുള്ള ധനസമാഹരണ ഉദ്ഘാടനം ഗുരുവായൂർ ദേവസ്വം ബോർഡ് മെമ്പർ മനോജ് ബി നായർ നിർവഹിച്ചു. ഭരതസ്വാമി ക്ഷേത്രം ദേവസ്വം പ്രസിഡന്റ് സോമനാഥൻ നായർ അക്ഷയ അദ്ധ്യക്ഷത വഹിച്ചു.
ദേവസ്വം മാനേജർ സലി ചെല്ലപ്പൻ മനോജ് ബി നായരെ പൊന്നാടയണിയിച്ച് ആദരിച്ചു. ട്രസ്റ്റ് സെക്രട്ടറി പി.പി നിർമ്മലൻ, വൈസ് പ്രസിഡന്റ് അജിത് കുമാർ കുന്നുംപുറത്ത്, പി. ഹരികൃഷ്ണൻ, അനിൽജിത്, സലിം എം.പി, ടി.പി ഷാജി, കെ.കെ കുമാരൻ കൂട്ടുങ്കൽ, പി.എൻ ഉണ്ണികൃഷ്ണൻ, ആദിത്യൻ പുനത്തിൽ ഇല്ലം തുടങ്ങിയവർ പ്രസംഗിച്ചു. വിജയദശമി ദിനത്തിൽ ഗംഗാദേവി സുബ്രഹ്മണ്യന്റെ നേതൃത്വത്തിൽ കുട്ടികളെ എഴുത്തിനിരുത്തി. വിദ്യാഗോപാല മന്ത്രാർച്ചനയും ഉണ്ടായിരുന്നു.