
എലിക്കുളം : യൂത്ത്ഫ്രണ്ട് (എം) എലിക്കുളം മണ്ഡലം കൺവെൻഷൻ കേരള കോൺഗ്രസ് (എം) ജില്ലാ പ്രസിഡന്റ് പ്രൊഫ.ലോപ്പസ് മാത്യു ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജസ്റ്റിൻ വട്ടക്കുന്നേൽ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് സിറിയക് ചാഴികാടൻ, ജില്ലാ പ്രസിഡന്റ് ഡിനു ചാക്കോ എന്നിവർക്ക് സ്വീകരണം നൽകി. സാജൻ തൊടുക, തോമസുകുട്ടി വരിക്കയിൽ, ജിമ്മിച്ചൻ ഈറ്റത്തോട്ട്, സിജോ പ്ലാന്തോട്ടം, ടോമികപ്പിലുമാക്കൽ, ജിമ്മി മണ്ഡപം, മോൻസി വളവനാൽ, ജോമോൻ കൊല്ലകൊമ്പിൽ, സച്ചിൻ കളരിക്കൽ, ജയിംസ് പൂവത്തോലി, ആൽബിൻ പേണ്ടാനം, തോമസ് ആയില്യക്കുന്നേൽ, അജി അമ്പലത്തറ, റ്റീന വട്ടയ്ക്കാട്ട് എന്നിവർ പ്രസംഗിച്ചു.