
രാമപുരം: വാകക്കാട് സെന്റ് അൽഫോൻസ ഹൈസ്‌കൂളിൽ നടന്ന രാമപുരം ഉപജില്ലാ ഗണിതശാസ്ത്ര മേളയിൽ സെന്റ് അഗസ്റ്റിൻസ് ഹൈസ്‌കൂൾ റണ്ണറപ്പായി. ഐ.റ്റി മേളയിൽ ഓവറോൾ മൂന്നാം സ്ഥാനവും സ്‌കൂൾ സ്വന്തമാക്കി. ഗണിത ശാസ്ത്രമേളയിൽ രണ്ട് ഫസ്റ്റും 8 സെക്കൻഡും ഒരു തേർഡും കരസ്ഥമാക്കിയ ഗണിത പ്രതിഭകളെയും അവരെ പരിശീലിപ്പിച്ച നിജോമി പി. ജോസ്, രശ്മി ജേക്കബ്, ജൂലി ഇഗ്‌നേഷ്യസ് എന്നിവരെയും സ്‌കൂൾ മനേജർ ഫാ. ബർക്ക്മാൻസ് കുന്നുംപുറം, ഹെഡ്മാസ്റ്റർ സാബു തോമസ് തുടങ്ങിയവർ അഭിനന്ദിച്ചു.