കോട്ടയം: കേന്ദ്ര ഗ്രാമവികസന വകുപ്പും സംസ്ഥാന സർക്കാരും സംയുക്തമായി കുടുംബശ്രീ വഴി നടപ്പാക്കുന്ന സൗജന്യ ഹ്രസ്വകാല തൊഴിൽ പരിശീലന പദ്ധതിയായ ദീൻ ദയാൽ ഉപാദ്ധ്യായ ഗ്രാമീൺ കൗശല്യ യോജന (ഡിഡിയു ജി.കെ.വൈ) പദ്ധതി പ്രകാരം സോഫ്റ്റ് വെയർ ഡെവലപ്പർ, വെബ് ഡെവലപ്പർ, ഡാറ്റാ അസോസിയേറ്റ്, സി.എൻ.സി ഏയ്രോസ്‌പേസ് മെഷിനിസ്റ്റ്, എയർലൈൻ കസ്റ്റമർ സർവീസ്, ഹോട്ടൽ മാനേജ്‌മെന്റ്, ഡിജിറ്റൽ മാർക്കറ്റിംഗ്, കാഡ് ഡിസൈനർ എൻജിനീയർ മൾട്ടി സ്‌കിൽ ടെക്‌നീഷ്യൻ എന്നീ കോഴ്‌സുകളിലേക്ക് അപേക്ഷക്ഷണിച്ചു. പരിശീലനം വിജയകരമായി പൂർത്തീകരിക്കുന്നവർക്ക് ജോലി ലഭിക്കും. അപേക്ഷകർ 18നും 30നും ഇടയിൽ പ്രായമുള്ള എസ്.സി എസ്.ടി, ക്രിസ്ത്യൻ, മുസ്ലിം, വിഭാഗത്തിലുള്ളവരായിരിക്കണം. ഫോൺ: 9562209227, 8078559718, 9061128639, 9847232365.