
കുമളി ഗവ:ഹയർ സെക്കൻഡറി സ്‌കൂളിൽ പുതിയതായി പണികഴിപ്പിച്ച ശൗചാലയങ്ങളുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്തംഗം രാരിച്ചൻ നീറണാകന്നേൽ നിർവഹിച്ചു. അഴുത ബ്ലോക്ക് പഞ്ചായത്ത് അനുവദിച്ച 25 ലക്ഷം രൂപ ഫണ്ട് ഉപയോഗിച്ചാണ് കുമളി ഗവ.ഹയർ സെക്കൻഡറി സ്‌കൂളിൽ പുതിയ ടോയ്ലറ്റ് നിർമിച്ചത്.ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി ഇരു നിലകളിലായാണ് രണ്ട് ആധുനിക ടോയ്ലറ്റുകളാണ് നിർമ്മിച്ചിരിക്കുന്നത്.. ഉദ്ഘാടന യോഗത്തിൽ വച്ച് ഹയർ സെക്കൻഡറി വിഭാഗത്തിൽ ജവഹർ ശ്രേഷ്ഠ അധ്യാപക പുരസ്‌കാരം നേടിയ സ്‌കൂളിലെ അദ്ധ്യാപകൻ വി. ഷൺമുഖ സുന്ദരത്തേയും കലാ കായിക മത്സരങ്ങളിൽ മികവ് തെളിയിച്ച യോഗത്തിന് അധ്യക്ഷനായിരുന്നു.സ്‌കൂൾ പ്രിൻസിപ്പാൾ പ്രമോദ് ബി,എച്ച്എസ്എ എന്നിവർ സംസാരിച്ചു.