
അടിമാലി: ചിന്നക്കനാലിൽ ഗുണ്ടാ ആക്രമണം ഉണ്ടായതായി പരാതി. കഴിഞ്ഞ രാത്രി 8 മണിയോടെയാണ് തൊടുപുഴ സ്വദേശിയും സുഹൃത്തുക്കളും സഞ്ചരിച്ചിരുന്ന പുതിയ മഹേന്ദ്ര താർ വാഹനംഅക്രമികൾ തല്ലി തകർത്തത്.മദ്യലഹരിയിൽ ആയിരുന്ന പ്രാദേശിക ഗുണ്ടാ സംഘമാണ് ഇന്നോവ കാറിൽ എത്തി ആക്രമിച്ചതെന്നാണ് പരാതി.അക്രമിസംഘം പുതിയ വാഹനം തല്ലി തകർക്കുകയും വാഹനത്തിൽ ഉണ്ടായിരുന്നവരെ മർദ്ദിക്കുകയും ചെയ്തുവെന്നാണ് പരാതി.മർദ്ദനത്തിൽ പരിക്കേറ്റ തൊടുപുഴ സ്വദേശിയും സുഹൃത്തുക്കളും ആശുപത്രിയിൽ ചികിത്സ തേടി. ഇവരുടെ പരാതിയിൽ ശാന്തൻപാറ പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.