inam

കാഞ്ഞിരപ്പള്ളി: കർഷക കൂട്ടായ്മയയുടെ ഭാഗമായി ഇൻഫാമിന്റെ നേതൃത്വത്തിൽ കപ്പ വിളവെടുപ്പ് നടത്തി.ഇൻഫാം ദേശീയ ചെയർമാൻ ഫാദർ തോമസ്‌ മുറ്റമണ്ടയിൽ ഉദ്ഘാടനം ചെയ്തു. കപ്പയ്ക്കു പുറമേ കാപ്പിക്കുരു, ഏത്തക്കുല, തേങ്ങ, തേൻ, പാൽ, പച്ചക്കറികൾ, ചെറു ധാന്യങ്ങൾ എന്നിവയും ഇൻഫാമും മലനാടും സംഭരിച്ചു വരികയാണ്.

ഇൻഫാം കാഞ്ഞിരപ്പള്ളി കാർഷികജില്ല പ്രസിഡന്റ് അഡ്വ. എബ്രഹാം മാത്യു പന്തിരുവേലിൽ യോഗത്തിൽ അദ്ധ്യക്ഷനായി. സംസ്ഥാന പ്രസിഡന്റ് ജോസ് ഇടപ്പാട്ട് മുഖ്യാതിഥിയായി. ഫാ. ജയിംസ് വെൺമാന്തറ, ഡോ. പി.വി. മാത്യു പ്ലാത്തറ, തോമസ് തുപ്പലഞ്ഞിയിൽ എന്നിവർ സംസാരിച്ചു.