കോട്ടയം: ജില്ലയിൽ വിവിധ വകുപ്പുകളിലെ ഡ്രൈവർ കം ഓഫീസ് അറ്റൻഡന്റ് (എച്ച്.ഡി.വി) (എൻ.സി.സി, ടൂറിസം, എക്‌സൈസ്, പോലീസ്, സാമൂഹികക്ഷേമം, ട്രാൻസ്‌പോർട്ട് എന്നിവ ഒഴികെ) (പട്ടികവർഗക്കാരായ ഉദ്യോഗാർത്ഥികളിൽ നിന്നുള്ള പ്രത്യേക നിയമനം) (കാറ്റഗറി നമ്പർ.538/2023) തസ്തികയിലേയ്ക്കുള്ള പ്രായോഗിക പരീക്ഷ 24ന് രാവിലെ 5.30 മുതൽ തൃക്കോതമംഗലം ഗവ.വി.എച്ച്.എസ്.എസ് ഗ്രൗണ്ടിൽ നടക്കും. അഡ്മിഷൻ ടിക്കറ്റ് ഉദ്യോഗാർത്ഥികളുടെ ഒ.ടി.ആർ പ്രൊഫൈലിൽ ലഭ്യം. അഡ്മിഷൻ ടിക്കറ്റ് ഡൗൺലോഡ് ചെയ്തു നിർദേശിച്ചിട്ടുള്ള പ്രമാണങ്ങൾ സഹിതം ഉദ്യോഗാർഥികൾ ഹാജരാകണം.