കോട്ടയം: ക്ഷീരവികസന വകുപ്പ് ജില്ലാ ഗുണനിയന്ത്രണ യൂണിറ്റും ഞീഴൂർ ക്ഷീരോൽപാദക സഹകരണസംഘവും സംയുക്തമായി ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് സംഘം ഹാളിൽ പാൽ ഗുണനിലവാര ബോധവൽക്കരണം സംഘടിപ്പിക്കും. പരിപാടിയിൽ പാലിന്റെ ഗുണനിലവാരം വർദ്ധിപ്പിക്കുന്നതിനും മെച്ചപ്പെട്ട വില ഉൽപാദകർക്ക് ലഭിക്കുന്നതിനുമുള്ള ശാസ്ത്രീയ വശങ്ങളെക്കുറിച്ച് ബോധവൽക്കരണം നടത്തും.
കടുത്തുരുത്തി ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി. സുനിൽ ഉദ്ഘാടനംചെയ്യും. ഞീഴൂർപഞ്ചായത്ത് പ്രസിഡന്റ് ശ്രീകല ദീലീപ് അദ്ധ്യക്ഷത വഹിക്കും. ഡെപ്യൂട്ടി ഡയറക്ടർ സി. ആർ ശാരദ പദ്ധതി വിശദീകരണം നടത്തും.