pc-thomad

കോട്ടയം: അഴിമതി രഹിതനായ ഒരു ഉദ്യോഗസ്ഥന് യാത്രയയപ്പു നൽകിയ സമ്മേളനത്തിൽ, അഴിമതി ആരോപണങ്ങൾ ഉന്നയിക്കുകയും, അതിനായി തന്നെയാണ് അവിടെ വന്നത് എന്ന് പറഞ്ഞശേഷം വാക്കൗട്ടു നടത്തി പോവുകയും ചെയ്ത കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡിന്റ് ദിവ്യയുടെ നീക്കം, പൊതു പ്രവർത്തകർക്ക് നാണക്കേടുണ്ടാക്കിയരിക്കുകയാണെന്നും, ഒരു കാരണവശാലും മാപ്പർഹിക്കാത്തതാനെന്നും, കേരള കോൺഗ്രസ് വർക്കിംഗ് ചെയർമാൻ പി.സി.തോമസ് പറഞ്ഞു.

ആ നൊമ്പരത്താൽ ആത്മഹത്യ ചെയ്ത നവീൻ ബാബു എന്ന എ.ഡി.എം മനുഷ്യഹൃദയങ്ങളിൽ എന്നും ജീവിക്കും എന്നും, അദ്ദേഹത്തിന്റെ നിര്യാണത്തിന് കാരണക്കാരിയായ ദിവ്യക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുവാൻ കേരള സർക്കാർ തയ്യാറാകണമെന്നും തോമസ് ആവശ്യപ്പെട്ടു.