മണർകാട് : ബഹളംവയ്ക്കുന്നത് തടയാനെത്തിയ പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച മണർകാട് കളത്തി മാക്കൽപ്പടി മാമുണ്ടയിൽപ്രിൻസ് മാത്യു (26), ഐരാറ്റുനട പാലശ്ശേരി ഷാലു പി.എസ് (24),എന്നിവരെ അറസ്റ്റ് ചെയ്തു. കഴി‌ഞ്ഞ ദിവസം രാത്രി ഇരുവരും മണർകാട് ബസ്റ്റാൻഡിൽ ഓട്ടോറിക്ഷയിലെത്തി ബഹളം വയ്ക്കുകയായിരന്നു. ഇരുവരേയും അനുനയിപ്പിക്കുന്നതിനിടെയാണ് പൊലീസിനെ ആക്രമിച്ചത്. മണർകാട് സ്റ്റേഷൻ എസ്.ഐ സജീർ ഇ.എം സി.പി.ഒമാരായ അനിൽകുമാർ, രജിതകുമാർ എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. പ്രിൻസ് മാത്യുവും, ഷാലുവും മണർകാട് സ്റ്റേഷനിലെ ക്രിമിനൽ ലിസ്റ്റിൽ ഉൾപ്പെട്ടവരാണ്.