കുമരകം : കൃഷി വിജ്ഞാന കേന്ദ്രം, സ്റ്റേറ്റ് വെറ്റ് ലാൻഡ് അതോറിറ്റി എന്നിവയുടെ സഹകരണത്തോടെ കുമരകം നേച്ചർ ക്ലബ്ബ് പരിസ്ഥിതി സെമിനാർ സംഘടിപ്പിക്കുന്നു. ശനിയാഴ്ച്ച 2 ന് കൃഷി വിജ്ഞാനകേന്ദ്രം ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങ് ആർ.എ.ആർ.എസ് മുൻ ഡയറക്ടർ ഡോ. കെ ജി പത്മകുമാർ ഉദ്ഘാടനം ചെയ്യും. 'വേമ്പനാട്ട് കായൽ എന്ന അക്ഷയഖനി ' എന്ന വിഷയത്തിൽ ഡോ. ജോൺ സി മാത്യു മുഖ്യപ്രഭാഷണം നടത്തും. കൃഷി വിജ്ഞാനകേന്ദ്രം ഡയറക്ടർ ഡോ. ജി ജയലക്ഷ്മി മോഡറേറ്റർ ആകും.