mary

തൊടുപുഴ :റെയിൽവേ അവഗണന അവസാനിപ്പിക്കുക, റെയിൽവേ യാത്രാദുരിതം പരിഹരിക്കുക, വനിതാ യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്തുക, റിസർവേഷൻ കമ്പാർട്ട്‌മെന്റുകൾ വർദ്ധിപ്പിക്കുക, സീസൺ ടിക്കറ്റ് യാത്രക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉന്നയിച്ച് ഇന്ന് എഫ് .എസ്. ഇ റ്റി ഒ നേതൃത്വത്തിൽ ജീവനക്കാരും അദ്ധ്യപകരും ജില്ലാ കേന്ദ്രങ്ങളിൽ സായാഹ്നധർണ നടത്തി.

തൊടുപുഴ സിവിൽ സ്റ്റേഷൻ പരിസരത്ത് നടത്തിയ ധർണ സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ് കെ .പി മേരി ഉദ്ഘാടനം ചെയ്തു. എഫ് എസ് ഇ ടി ഒ ജില്ലാ പ്രസിഡന്റ് കെ. ആർ ഷാജിമോൻ അധ്യക്ഷത വഹിച്ചു.