
കുമരകം : കുമരകം കലാഭവന്റെ ആഭിമുഖ്യത്തിൽ കലാ സാംസ്കാരിക കൂട്ടായ്മയുടെ നേതൃത്വത്തിൽ കവിയൂർ പൊന്നമ്മയുടെ സ്മരണയ്ക്കായി അമ്മയ്ക്കായി എന്ന പേരിൽ പാട്ടുകൂട്ടം സംഘടിപ്പിക്കുന്നു. 20 ന് ഉച്ചകഴിഞ്ഞ് 3 ന് കുമരകം പഞ്ചായത്ത് സാംസ്കാരിക നിലയത്തിൽ സംഗീത സംവിധായിക രേണുക ബി ഉദ്ഘാടനം ചെയ്യും. കവിയൂർ പൊന്നമ്മ അഭിനയിച്ച സിനിമയിലെ ഗാനങ്ങൾ കലാഭവൻ സംഗീത കൂട്ടായ്മയിൽ ആലപിക്കുന്നതിന് ഏവർക്കും അവസരം ഒരുക്കിയിരിക്കുന്നതായി കലാഭവൻ പ്രസിഡന്റ് എം.എൻ ഗോപാലൻ തന്ത്രിയും, സെക്രട്ടറി എസ്. ഡി പ്രേംജിയും അറിയിച്ചു.