
ബ്രഹ്മമംഗലം : ചെമ്പ് മണ്ഡലം കോൺഗ്രസ് ഒൻപതാം വാർഡ് കൺവെൻഷൻ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എം.കെ.ഷിബു ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി എസ്.ജയപ്രകാശ് മുഖ്യപ്രഭാഷണം നടത്തി, യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് കെ.കെ.കൃഷ്ണകുമാർ, ഷാജി പുഴവേലിൽ, എസ്. ശ്യാംകുമാർ, അഡ്വ. പി.വി.സുരേന്ദ്രൻ, കെ.ഡി. സന്തോഷ്‌കുമാർ, രാഗിണി ഗോപി, ഓമന പാലക്കുളം, ടി.പി. അരവിന്ദാക്ഷൻ, സി.യു. എബ്രഹാം, ബി. രവീന്ദ്രൻ, കെ.ആർ. ശിവൻ, രാജു മട്ടോഴി, എം.വി. തോമസ്, കെ.ആർ. ജയരാജ്, സി.കെ. സദാനന്ദൻ മാലിപ്പുറത്ത് തുടങ്ങിയവർ സംസാരിച്ചു.
.