
കോട്ടയം: തിരുനക്കര ശ്രീനിവാസയ്യർ റോഡ് ഗോമതി വിലാസിൽ എച്ച്.രാമനാഥൻ (രാംജി, 68) നിര്യാതനായി. കോട്ടയം ബ്രാഹ്മണസമൂഹം പ്രസിഡന്റും കേരള ബ്രാഹ്മണസഭ ജില്ലാ പ്രസിഡന്റുമാണ്. കേരള ബ്രാഹ്മണസഭ മുൻ സംസ്ഥാന ജനറൽ സെക്രട്ടറി, ടൗൺ യൂണിറ്റ് മുൻ പ്രസിഡന്റ്, ഹിന്ദു ധർമ്മ പരിഷത്ത് രക്ഷാധികാരി, തിരുനക്കര ക്ഷേത്രോപദേശക സമിതി രക്ഷാധികാരി, അയ്യപ്പസേവാ സമാജം മുൻ ജില്ലാ പ്രസിഡന്റ്, തിരുനക്കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രം വൈസ് പ്രസിഡന്റ്, ഹിന്ദു ഇക്കണോമിക് ഫോറം കോട്ടയം ചാപ്‌റ്റർ അംഗം, രഞ്ജിനി സംഗീത സഭ മുൻ കമ്മറ്റി അംഗം, നാദോപാസന സംഗീതസഭ അംഗം, 2013 ൽ കോട്ടയത്ത് നടന്ന അഖില ഭാരത ഭാഗവതസത്രത്തിന്റെ ജനറൽ കോർഡിനേറ്റർ എന്നീ നിലകളിൽ വ്യക്തിമുദ്ര ചാർത്തി. ഭാര്യ: ആലപ്പുഴ കൈലാസമഠത്തിൽ രാജേശ്വരി കെ.പി, മകൻ: സുഭാഷ്.ആർ.സംസ്‌ക്കാരം നടത്തി.