sabarimala

പൊൻകുന്നം: ശബരിമലയിലെത്തുന്ന ഭക്തരുടെ ദർശനം സുഗമമാക്കാൻ വേണ്ട നടപടി സ്വീകരിക്കണമെന്ന് അഖിലഭാരത അയ്യപ്പസേവാസംഘം പൊൻകുന്നം താലൂക്ക് യൂണിയൻ ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് ബോർഡ് അധികൃതരുടെ പരിഗണനക്കായി നിർദ്ദേശങ്ങൾ സമർപ്പിച്ചു. പതിനെട്ടാംപടി കയറിവരുന്ന ഭക്തരെ നേരേ ഇടത്തോട്ടു ഫ്ലൈഓവറിലേക്ക് കയറ്റിവിടുക, തുടർന്ന് കൊടിമരത്തിന്റെ സമീപത്തുകൂടി ശ്രീകോവിലിനു നേരേ അഭിമുഖമായി കയറ്റിവിടുക, ഇതു മൂലം കൂടുതൽ ആൾക്കാർക്ക് കൂടുതൽ സമയം ദർശനത്തിന് സാധിക്കും. . വർക്കിംഗ് പ്രസിഡന്റ് മുരളികുമാർ അദ്ധ്യക്ഷത വഹിച്ചു. പി.പി.ശശിധരൻ നായർ, ബി.ചന്ദ്രശേഖരൻ നായർ, കെ.കെ.സുരേന്ദ്രൻ, അനിയൻ എരുമേലി, രവീന്ദ്രൻ നായർ, കെ.ബാബുരാജ്, പി.പ്രസാദ്, രവി കാളകെട്ടി എന്നിവർ പ്രസംഗിച്ചു.