പാലാ: എസ്.എൻ.ഡി.പി യോഗം പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നൽകിയ കേസ് സുപ്രീംകോടതി നിരുപാധികം തള്ളി ഉത്തരവായ സാഹചര്യത്തിൽ സമുദായത്തിന്റെ അഭിമാനത്തിനായി പരിശ്രമിച്ച എസ്.എൻ.ഡി.പി യോഗ നേതാക്കൾക്ക് പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് മീനച്ചിൽ യൂണിയനിൽ ഇന്ന് വൈകിട്ട് 4 ന് ആഹ്ലാദപ്രകടനം നടത്തുമെന്ന് യൂണിയൻ നേതാക്കളായ സുരേഷ് ഇട്ടിക്കുന്നേൽ, സജീവ് വയലാ, എം.ആർ ഉല്ലാസ് എന്നിവർ അറിയിച്ചു. യൂണിയൻ ഓഫീസ് അങ്കണത്തിൽ നിന്നും നാലിന് പ്രകടനം ആരംഭിക്കും. മുഴുവൻ ശ്രീനാരായണീയരും ഈ പ്രകടനത്തിൽ പങ്കെടുക്കണമെന്ന് കൺവീനർ എം.ആർ. ഉല്ലാസ് അറിയിച്ചു.