neyyattu

പൊൻകുന്നം: ചിറക്കടവ് മഹാദേവക്ഷേത്രത്തിലും ചെങ്ങന്നൂർ മഹാദേവക്ഷേത്രത്തിലും ഇന്ന് രാവിലെ തുലാം സംക്രമമൂഹൂർത്തമായ 7.42ന് ഒരേസമയം നെയ്യാട്ട് (നെയ്യഭിഷേകം) നടത്തുന്നതിന്റെ ഭാഗമായി ചെങ്ങന്നൂരിലേക്ക് ചിറക്കടവിൽ നിന്ന് ഘോഷയാത്ര നടത്തി. ചിറക്കടവ് മഹാദേവക്ഷേത്രത്തിൽ ഭക്തർ സമർപ്പിക്കുന്ന നെയ്യിൽ ഒരുവിഹിതം ചെങ്ങന്നൂർ ക്ഷേത്രത്തിലെത്തിച്ച് നെയ്യഭിഷേകം നടത്തുന്ന ആചാരഭാഗമായാണ് ഇന്നലെ വൈകിട്ട് ചടങ്ങ് നടത്തിയത്. മേൽശാന്തി പെരുന്നാട്ടില്ലം മനോജ് നമ്പൂതിരി വഴിപാടുസാധനങ്ങളും നെയ്യും സബ് ഗ്രൂപ്പ് ഓഫീസർ എൻ.ഡി.യദുകൃഷ്ണനും മഹാദേവ സേവാസംഘം ഭാരവാഹികൾക്കും കൈമാറി. ഇന്ന് രാവിലെ രണ്ടുക്ഷേത്രത്തിലും നെയ്യഭിഷേകം നടക്കും.