pp

കോട്ടയം: ഭക്ഷ്യസുരക്ഷാ വകുപ്പിൽ ആവശ്യത്തിന് ജീവനക്കാരില്ലാത്തത് മണ്ഡല മകരവിളക്ക് സീസണിൽ കടകളിലെയും ചെക്കു പോസ്റ്റുകളിലെയും പരിശോധനകളെ ഗുരുതരമായി ബാധിക്കുമെന്ന് ആക്ഷേപം. മായം കലർന്ന ഭക്ഷ്യവസ്തുക്കളും പഴകിയ ആഹാരസാധനങ്ങളും പരിശോധിക്കാൻ ആളില്ലാതെ വരുന്നത് ഭക്ഷ്യവിഷബാധയ്ക്ക് കാരണമായേക്കാം.

ഒരു നിയോജകമണ്ഡലത്തിൽ ഒരു ഭക്ഷ്യസുരക്ഷ ഓഫീസർ മാത്രമാണുള്ളത്. പത്തോളം പഞ്ചായത്തുകളാണ് ഒരു ഓഫീസറുടെ പരിധിയിൽ വരുന്നത്. ചെറുതും വലുതുമായആയിരക്കണക്കിന് സ്ഥാപനങ്ങൾ അവിടെ ഉണ്ടാകും.

50 ശതമാനം സ്ഥാപനങ്ങളിൽ പോലും ഒരു വർഷം പരിശോധന നടത്താൻ കഴിയില്ല.

ജനങ്ങളുടെ ആരോഗ്യവുമായി ബന്ധപ്പെട്ട പ്രധാന വകുപ്പാണ് ഭക്ഷ്യസുരക്ഷ വകുപ്പെങ്കിലും മിനിസ്റ്റീരിയൽ ഉൾപ്പടെ സംസ്ഥാനത്തു 600 ഓളംജീവനക്കാർ മാത്രമുള്ളത്.

മുൻപ് നാല്-അഞ്ചു ജില്ലകൾക്ക് ഒരു മൊബൈൽ വിജിലൻസ് സ്ക്വാഡ് ഉണ്ടായിരുന്നു .സ്ക്വാഡിൽ ആള് കുറഞ്ഞതോടെ രാത്രി പരിശോധന പൂർണമായും നിലച്ചത് മായംകലർന്ന ഭക്ഷ്യവസ്തുക്കളുടെ വിൽപ്പനക്ക് കാരണമായി.

ശബരിമല സീസൺ ആരംഭിക്കാൻ ഇരിക്കേ കടകളിലും ചെക്കു പോസ്റ്റുകളിലും കൃത്യമായ പരിശോധന കാര്യക്ഷമമായി നടക്കണമെകിൽ ജീവനക്കാരുടെ കുറവ് ഉടൻ പരിഹാരിക്കണം

എബി ഐപ്പ് ( ഭക്ഷ്യോപദേശക വിജിലൻസ് സമതി അംഗം )

സർക്കൾ ആകുന്നില്ല!

ഒരു ഭക്ഷ്യസുരക്ഷ ഓഫീസർ, ഒരു ക്ലാർക്ക്, ഒരു ഓഫീസ് അറ്റെൻഡന്റ് എന്നിവർ ഉൾപ്പെട്ടതാണ് ഒരു സർക്കിൾ. ശബരിമല ഉൾപ്പെടുന്ന റാന്നി കോന്നി അടക്കം 60 സർക്കിളുകളിൽ ഓഫീസ് അറ്റെൻഡന്റ്തസ്തിക ഇല്ല. അധിക ചുമതലയാണ് നൽകിയിട്ടുള്ളത്. ഇവിടത്തെ സുഗമമായ പ്രവർത്തനത്തെ ഇത് ഗുരുതരമായി ബാധിക്കും.