cmpgn
ലഹരി വിരുദ്ധ ക്യാമ്പയിൻ ചങ്ങനാശേരി നഗരസഭാദ്ധ്യക്ഷ കൃഷ്ണ കുമാരി രാജശേഖരൻ ഉദ്ഘാടനം ചെയ്യുന്നു.

ചങ്ങനാശേരി: സെന്റ് ജോസഫ്‌സ് ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ സംഘടിപ്പിച്ച ലഹരി വിരുദ്ധ ക്യാമ്പയിൻ നഗരസഭാദ്ധ്യക്ഷ കൃഷ്ണകുമാരി രാജശേഖരൻ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ സിസ്റ്റർ ലില്ലി തെരേസ് അദ്ധ്യക്ഷത വഹിച്ചു. ചങ്ങനാശേരി പ്രിൻസിപ്പൽ എസ്.ഐ ജെ.സന്ദീപ് മുഖ്യപ്രഭാഷണം നടത്തി. ഭാരത് സ്‌കൗട്ട്‌സ് ആൻഡ് ഗൈഡ്‌സ് കോട്ടയം ജില്ലാ കമ്മിഷണർ ആൻസി മേരി ജോൺ, ജില്ലാ ട്രെയിനിംഗ് കമ്മിഷണർ റോയി പി.ജോർജ് എന്നിവർ പങ്കെടുത്തു. അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ പ്രദീപ് കുമാർ ബോധവത്ക്കരണ സെമിനാർ നടത്തി. ബിജു ബെനഡിക്ട്, ക്യാപ്റ്റൻ ജിജി തോമസ്, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ലിൻസി തോമസ് എന്നിവർ പങ്കെടുത്തു.