d

കോട്ടയം: കോട്ടയം വെസ്റ്റ് സബ്ജില്ലാ ശാസ്ത്രമേള വർക്ക് എക്‌സ്പീരിയൻസിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ ആധിപത്യം പുലർത്തി കുമരകം ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ. കോട്ടയം വെസ്റ്റ് ഉപജില്ലാതലത്തിൽ സ്‌കൂൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി മികച്ച നേട്ടം കൈവരിച്ചതിന്റെ ആഹ്ലാദത്തിലാണ് അദ്ധ്യാപകരും രക്ഷിതാക്കളും വിദ്യാർത്ഥികളും. കുട്ടികളെ പരിശീലിപ്പിക്കാനും അവരുടെ കഴിവുകൾ വളർത്തിയെടുക്കുന്നതിനും പ്രയത്‌നിക്കുന്ന സ്‌കൂളിലെ അദ്ധ്യാപകരെയും അനദ്ധ്യാപകരെയും സ്‌കൂൾ പൂർവ്വ വിദ്യാർത്ഥി സംഘടനയും പി.ടി.എയും അഭിനന്ദിച്ചു.