പാലാ: കിഴതടിയൂർ പള്ളിയിൽ വിശുദ്ധ യൂദാശ്ലീഹായുടെ തിരുനാൾ 19 മുതൽ 28 വരെ ആഘോഷിക്കുമെന്ന് വികാരി ഫാ.തോമസ് പുന്നത്താനത്ത് പത്രസമ്മേളനത്തിൽ അറിയിച്ചു. 19ന് രാവിലെ 9.45 ന് പാലാ രൂപത മുഖ്യവികാരി ജനറാൾ മോൺ.ജോസഫ് തടത്തിൽ കൊടിയേറ്റു കർമ്മം നിർവഹിക്കും. പത്തിനും 12നും മൂന്നിനും അഞ്ചിനും ഏഴിനും വിശുദ്ധ കുർബാന. 20 മുതലുള്ള തിരുനാൾ ദിവസങ്ങളിൽ രാവിലെ 5.30നും ഏഴിനും പത്തിനും 12നും മൂന്നിനും അഞ്ചിനും ഏഴിനും വിശുദ്ധ കുർബാന.
26 ന് രാവിലെ 8.30ന് വിശുദ്ധന്റെ തിരുസ്വരൂപം പരസ്യ വണക്കത്തിനായി പ്രതിഷ്ഠിക്കും. മാർ ജോസഫ് പളളിക്കാപറമ്പിൽ മുഖ്യകാർമ്മികത്വം വഹിക്കും.
27 ന് വൈകുന്നേരം 4.45 ന് പ്രസുദേന്തി സമർപ്പണം മോൺ. ജോസഫ് കണിയോടിക്കൽ. 28 ന് രാവിലെ 5.15 ന് നെയ്യപ്പ നേർച്ച വെഞ്ചരിപ്പ്, പത്തിന് വിശുദ്ധ കുർബാന മാർ ജോസഫ് കല്ലറങ്ങാട്ട്, 12 ന് പ്രദക്ഷിണം. സഹവികാരി ഫാ.മാത്യു വെണ്ണായപ്പിള്ളിൽ, പാസ്റ്ററൽ അസിസ്റ്റന്റ് ഫാ.സെബാസ്റ്റ്യൻ ആലപ്പാട്ടുകുന്നേൽ, ഡീക്കൻ ജോഷി തുപ്പലഞ്ഞിയിൽ, കൈക്കാരൻമാരായ കെ.കെ.ടോമി കട്ടൂപ്പാറയിൽ, കെ.സി.ജോസഫ് കൂനംകൂന്നേൽ, ജോജി ജോർജ് പൊന്നാടംവാക്കൽ, പി.ജെ.തോമസ് പനയ്ക്കൽ, കൺവീനർമാരായ സോജൻ കല്ലറയ്ക്കൽ, ജോസ് ആരംപുളിക്കൽ, ജോസ് മറ്റം എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.