
മുണ്ടക്കയം : സംസ്ഥാനത്ത് കൈവശം ഭൂമിയുള്ള മുഴുവൻ കൃഷിക്കാർക്കും പട്ടയം നൽകാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും ഇതിനു വേണ്ടി പ്രത്യേകമായ പട്ടയ മിഷൻ രൂപീകരിച്ചിട്ടുണ്ടെന്നും ഇതിനോടകം ഈ ഗവൺമെന്റിന്റെ കാലത്ത് ഒന്നരലക്ഷം ആളുകൾക്ക് പട്ടയം നൽകി കഴിഞ്ഞിട്ടുണ്ടെന്നും മന്ത്രി കെ.രാജൻ. മലയോര മേഖലയിലെ പട്ടയ വിതരണത്തിനായി മുണ്ടക്കയം പുത്തൻചന്തയിൽ ആരംഭിച്ച സ്പെഷ്യൽ തഹസിൽദാർ ഓഫീസിന്റെയും ജില്ലാതല പട്ടയമേളയുടെയും ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ചടങ്ങിൽ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. കോട്ടയം ജില്ലാ കളക്ടർ ജോൺ വി. സാമുവൽ ഐ.എ.എസ് സ്വാഗതം ആശംസിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി ബിന്ദു, കോട്ടയം സബ് കളക്ടർ ഡി.രഞ്ജിത്ത് ഐ.എ.എസ്, അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് ബീന പി. ആനന്ദ്, ജില്ലാ ആസൂത്രണ സമിതി അംഗം കെ.രാജേഷ്, കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിതാ രതീഷ് , മുണ്ടക്കയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രേഖ ദാസ് , കോരുത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജാൻസി സി.എം, എരുമേലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിജിമോൾ സജി, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ അഡ്വ. ശുഭേഷ് സുധാകരൻ, പി.ആർ അനുപമ, മറ്റ് ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ നേതാക്കന്മാർ , വ്യാപാര വ്യവസായി പ്രതിനിധികൾ, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പ്രസംഗിച്ചു.