jshnuu

വൈക്കം : യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ വെച്ചൂർ വേരുവള്ളി പുത്തൻതറ ജിഷ്ണു (21) നെ വൈക്കം പൊലീസ് അറസ്റ്റ് ചെയ്തു. വെച്ചൂർ ചാണയിൽ ജംഗ്ഷന് സമീപം വച്ച് വെച്ചൂർ സ്വദേശിയായ യുവാവിനെ മർദ്ദിച്ച് കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. മുൻവിരോധമാണ് ആക്രമണത്തിന് കാരണം. ഇയാൾക്ക് വൈക്കം സ്റ്റേഷനിൽ ക്രിമിനൽ കേസ് നിലവിലുണ്ട്. എസ്.എച്ച്.ഒ എസ്.സുഖേഷ്, എസ്.ഐമാരായ ജോർജ് മാത്യു, കെ.പ്രദീപ് കുമാർ, എ.എസ്.ഐ റഫീഖ്, സി.പി.ഒ പുഷ്പരാജ് എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ റിമാൻഡ് ചെയ്തു.