
കൂട്ടിക്കൽ : ഒലയനാട് ശ്രീഗാന്ധി മെമ്മോറിയൽ യു.പി സ്കൂളിൽ ലോക ഭക്ഷ്യ ദിനത്തോടനുബന്ധിച്ച് ഭക്ഷ്യമേള സംഘടിപ്പിച്ചു. കുട്ടികളും അദ്ധ്യാപകരും വീടുകളിൽ ഉണ്ടാക്കിയ വിഭവങ്ങൾ ശ്രദ്ധേയമായി. മേളയുടെ ഉദ്ഘാടനം സ്കൂളിലെ കുട്ടികൾക്ക് ദിവസവും ഭക്ഷണം പാചകം ചെയ്ത് നൽകുന്ന രാജമ്മ നിർവഹിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് ഇ.കെ സുജ അദ്ധ്യക്ഷത വഹിച്ചു.
വാർഡ് മെമ്പർ ആൻസി അഗസ്റ്റിൻ ആശംസ അർപ്പിച്ചു. 250 ലധികം ഭക്ഷണ വിഭവങ്ങൾ നിരത്തിയ മേശ കുട്ടികൾക്ക് പുതിയൊരു അനുഭവമായിരുന്നു. നാടൻ കപ്പയും ചേമ്പും മുതൽ മോമോസും ഡോണറ്റ് വരെയുള്ള ഭക്ഷണപദാർത്ഥങ്ങൾ മേളയിൽ ശ്രദ്ധ ആകർഷിച്ചു.