ചെങ്ങളം തെക്ക്: എസ്.എൻ.ഡി.പി യോഗം 33ാം ചെങ്ങളം തെക്ക് ശാഖയിൽ യൂത്ത്മൂവ്‌മെന്റിന്റെ നേതൃത്വത്തിൽ ശ്രീനാരായണ ധർമ്മ മീമാംസ പരിഷത്തിന് തുടക്കമായി. യൂത്ത്മൂവ്‌മെന്റ് ജില്ലാ ചെയർമാൻ ശ്രീദേവ് കെ.ദാസ് ഉദ്ഘാടനം ചെയ്തു. യൂത്ത്മൂവ്‌മെന്റ് യൂണിറ്റ് പ്രസിഡന്റ് അർജുൻ പൊൻമലയിൽ അദ്ധ്യക്ഷത വഹിച്ചു. ഗ്രേസ് ലാൽ മുഖ്യപ്രഭാഷണം നടത്തി. രമേഷ് പൂവേലിച്ചിറ ആശംസ പറഞ്ഞു. യൂത്ത്മൂവ്‌മെന്റ് യൂണിറ്റ് സെക്രട്ടറി അമൽ ജഗദീഷ് അറയ്ക്കൽ സ്വാഗതവും യൂത്ത്മൂവ്‌മെന്റ് യൂണിറ്റ് വൈസ് പ്രസിഡന്റ് അഖിലേഷ് ദേവസ്വംചിറ നന്ദിയും പറഞ്ഞു.

ഇന്ന് വൈകുന്നേരം 6ന് യൂത്ത്മൂവ്‌മെന്റ് കോട്ടയം യൂണിയൻ പ്രസിഡന്റ് ലിനീഷ് റ്റി.ആക്കളം ഉദ്ഘാടനം ചെയ്യും. ശാഖാ സെക്രട്ടറി സുരേഷ് കുമാർ പാറയിൽ അദ്ധ്യക്ഷത വഹിക്കും. ബിജു പുളിക്കലേടത്ത് മുഖ്യപ്രഭാഷണം നടത്തും. അശ്വതി സജീവ് ആശംസ പറയും. രാഹുൽ രാമങ്കരി സ്വാഗതവും അഡ്വ.അനന്തു എസ്.പാറയിൽ നന്ദിയും പറയും. 20ന് സമാപന സമ്മേളന ഉദ്ഘാടനവും ശാഖാ നിർമ്മാണ പ്രവർത്തന ഉദ്ഘാടനവും എസ്.എൻ.ഡി.പി യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി നിർവഹിക്കും. ശാഖാ പ്രസിഡന്റ് സനോജ് എസ്.ജോനകംവിരുത്തിൽ അദ്ധ്യക്ഷത വഹിക്കും. സുരേഷ് പരമേശ്വരൻ മുഖ്യപ്രഭാഷണം നടത്തും. യൂത്ത്മൂവ്‌മെന്റ് കോട്ടയം യൂണിയൻ സെക്രട്ടറി എം.എസ് സുമോദ് കൂപ്പൺ നറുക്കെടുപ്പ് നടത്തും. സുരേഷ് കുമാർ പാറയിൽ, രംഗലാൽ ഉമ്പുക്കാട്ട്, വിലാസിനി പുരുഷോത്തമൻ എന്നിവർ പങ്കെടുക്കും. അർജുൻ പൊൻമലയിൽ സ്വാഗതവും അമൽ ജഗദീഷ് അറയ്ക്കൽ നന്ദിയും പറയും.