
ചങ്ങനാശേരി: പാറേൽ സോഷ്യൽ സർവീസ് ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ നാട്ടുപച്ച കാർഷിക വിപണന മേളയ്ക്ക് തുടക്കമായി. അഡ്വ.ജോബ് മൈക്കിൾ എം.എൽ.എ വിളംബര ദീപം തെളിച്ചു. പാറേൽ പള്ളി കോ വികാരി ഫാ.റ്റെജി പുതുവീട്ടിൽകളം അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ ബാങ്ക് ചീഫ് മാനേജർ ജൂബി അലക്‌സ് മുഖ്യപ്രഭാഷണം നടത്തി. ബാബു വള്ളപ്പുര, തങ്കച്ചൻ പുല്ലുകാട്, ജോസുകുട്ടി കുട്ടംപേരൂർ എന്നിവർ പങ്കെടുത്തു. നവംബർ 1 മുതൽ 4 വരെ പാറേൽ പള്ളി മൈതാനിയിലാണ് മേള. രാവിലെ 10 മുതൽ രാത്രി 8 വരെയാണ് പ്രവേശനം. കലാസന്ധ്യയും ഉണ്ടായിരിക്കും. ഫോൺ : 9387020111,9895108319.