കോട്ടയം: കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് യൂണിയൻ പനച്ചിക്കാട് യൂണിറ്റ് കുടുംബസംഗമം ഇന്ന് കുഴിമറ്റം ഗവ. എൽ.പി.സ്‌കൂൾ ഹാളിൽ നടക്കും. രാവിലെ 10ന് പ്രസിഡന്റ് സി.ആർ.പി. നായരുടെ അദ്ധ്യക്ഷതയിൽ ചേരുന്ന സംഗമം പനച്ചിക്കാട് പഞ്ചായത്ത് പ്രസിഡന്റ് ആനി മാമ്മൻ ഉദ്ഘാടനം ചെയ്യും. കുറിച്ചി സദൻ മുഖ്യപ്രഭാഷണം നടത്തും. വനിതാ സാംസ്‌ക്കാരിക വേദികളുടെ ഉദ്ഘാടനം ബ്ലോക്ക് കമ്മറ്റി ട്രഷറർ കെ.രാംദാസ് നിർവഹിക്കും. യൂണിറ്റ് രക്ഷാധികാരികളായ പി.കെ.പ്രഭാകരൻ, പി.പി.നാണപ്പൻ എന്നിവർ മുതിർന്ന പൗരന്മാരെ ആദരിക്കും. സംസ്ഥാന കൗൺസിൽ അംഗം എൻ.പി.കമലാസനൻ വിദ്യാഭ്യാസ അവാർഡ് വിതരണം നടത്തും. ജോർജ് ജോസഫ്, സി.എം വർഗീസ് എന്നിവർ പ്രസംഗിക്കും.