parishodhana

കോട്ടയം: ജില്ലയിലെ രാത്രികാല തട്ടുകടകളിൽ പരിശോധന ശക്തമാക്കി ആരോഗ്യവകുപ്പ്. ഏറ്റുമാനൂർ നഗരസഭ പരിധിയിൽ മോശമായ സാഹചര്യങ്ങളിൽ ഭക്ഷണപദാർത്ഥങ്ങൾ പാചകം ചെയ്യുന്നതും ആവശ്യമായ മാനദണ്ഡങ്ങൾ പാലിക്കാത്തതുമായി കണ്ടെത്തിയ കടകർക്ക് നോട്ടീസ് നൽകി. തൊഴിലാളികൾക്ക് ഹെൽത്ത് കാർഡ് നിർബന്ധമാണെന്നും നിർദ്ദേശം നൽകി. ഏറ്റുമാനൂർ കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് സൂപ്പർവൈസർ കെ.എ ജയന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. ഹെൽത്ത് ഇൻസ്‌പെക്ടർ മറൈൻ ബിന്ദു, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ പി.ജി ശ്രീനിവാസൻ, ബിജു എസ്.നായർ, എസ്.ആർ രാജീവ്, എ.ജെ നിഷമോൾ എന്നിവരും പങ്കെടുത്തു. വരും ദിവസങ്ങളിലും തുടരുമെന്ന് അഡ്മിനിസ്‌ട്രേറ്റീവ് മെഡിക്കൽ ഓഫീസർ ഡോ.രശ്മി രാമചന്ദ്രൻ അറിയിച്ചു.