കോട്ടയം: കെ.എസ്.എസ്.പി.എ ജില്ലാ സമ്മേളനത്തോട് അനുബന്ധിച്ച് സ്വാഗതസംഘം രൂപീകരിച്ചു. വൈക്കം സത്യാഗ്രഹ മെമ്മോറിയൽ ഓഡറ്റോറിയത്തിൽ നടന്ന സ്വാഗതസംഘം രൂപീകരണ യോഗം ഡി.സി.സി പ്രസിഡന്റ് നാട്ടകം സുരേഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി.കെ. മണിലാൽ അദ്ധ്യക്ഷത വഹിച്ചു. മോഹൻ ഡി.ബാബു, കെ.വി മുരളി, ടി.എസ് സലിം, പി.ഡി ഉണ്ണി, എം.കെ ഷിബു, ജയ് ജോൺ പേരയിൽ, അബ്ദുൾ സലാം റാവുത്തർ, പി.എൻ ബാബു, എ.സനീഷ് കുമാർ, പി.വി പ്രസാദ്, കെ.ഡി പ്രകാശൻ, പി.ജെ ആന്റണി, ഇ എൻ ഹർഷകുമാർ, പി.വി സുരേന്ദ്രൻ, ബി.മോഹനചന്ദ്രൻ, എം.കെ ശ്രീരാമചന്ദ്രൻ, ഗിരിജാ ജോജി എന്നിവർ പങ്കെടുത്തു. നാട്ടകം സുരേഷ് ചെയർമാനും പി.കെ. മണിലാൽ ജനറൽ കൺവീനറും പി.ജെ ആന്റണി, ബി.ഐ പ്രദീപ്കുമാർ എന്നിവർ ജോയിന്റ് കൺവീനർമാരുമായുള്ള സ്വാഗതസംഘവും വിവിധ കമ്മിറ്റികളും രൂപീകരിച്ചു.