കോട്ടയം: കുറിച്ചി അദ്വൈത വിദ്യാശ്രമം നവതി മഹോത്സവം വിവിധ പരിപാടികളോടെ 26ന് കുറിച്ചി എ.വി.എച്ച്.എസ് ഓഡിറ്റോറിയത്തിൽ നടക്കും.
രാവിലെ 10ന് നവതി സമ്മേളനം മന്ത്രി വി.എൻ.വാസവൻ ഉദ്ഘാടനം ചെയ്യും. ശിവഗിരി മഠം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അദ്ധ്യക്ഷത വഹിക്കും. ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ , തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽഎ , കേരളകൗമുദി സ്പെഷ്യൽ കറസ്പോണ്ടന്റ് വി.ജയകുമാർ, കുറിച്ചി സദൻ , സി.കെ.കുര്യാക്കോസ്, ജെ.നിമ്മി, ടി.എസ്എ സലിം ,എസ്.ടി ബിന്ദു, എന്നിവർ പ്രസംഗിക്കും. സ്കൂൾ മാനേജർ സ്വാമി വിശാലാനന്ദ മന്ത്രി വി.എൻ.വാസവനിൽ നിന്ന് സ്മരണിക ഏറ്റുവാങ്ങും. ഉച്ചകഴിഞ്ഞ് 2ന് പൂർവ്വ അദ്ധ്യാപക വിദ്യാർത്ഥിസംഗമം . അഡ്വ ജോബ് മൈക്കിൾ എം.എൽ.എ ഉദ്ഘാടനം ചെയ്യും . ശിവഗിരി മഠം ട്രഷറർ സ്വാമി ശാരദാനന്ദ പൂർവ്വവിദ്യാർത്ഥികളെ ആദരിക്കും. സ്വാമി വിശാലാനന്ദ, പി.കെ.ശ്രിനിവാസൻ ,ഡോ.വി.കെ.ഭാസ്ക്കരൻ, മോഹൻ ഡി കുറിച്ചി, എൻ.ഡി ബാലകൃഷ്ണൻ, ബിനു ബാലകുമാർ എന്നിവർ പ്രസംഗിക്കും. തുടർന്ന് കലാപരിപാടികൾ.