ചങ്ങനാശേരി : സർവീസ് പെൻഷനേഴ്സ് യൂണിയൻ കുറിച്ചി യൂണിറ്റ് കുടുംബമേള 19ന് രാവിലെ 10ന് ശങ്കരപുരം എസ്.എൻ.ഡി.പി ഓഡിറ്റോറിയത്തിൽ നടക്കും. അഡ്വ. ജോബ് മൈക്കിൾ എം.എൽ.എ ഉദ്ഘാടനം ചെയ്യും. യൂണിറ്റ് പ്രസിഡന്റ് കെ.സരോജിനി അദ്ധ്യക്ഷത വഹിക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുജാത സുശീലൻ മുഖ്യപ്രഭാഷണം നടത്തും. പെൻഷനേഴ്സ് യൂണിയൻ ജില്ലാ പ്രസിഡന്റ് ജോസ് തോമസ് വെട്ടത്ത്, ബ്ലോക്ക് സെക്രട്ടറി സി.ഓ. ഗിരിയപ്പൻ, പ്രൊഫ. ഡോ.വി. മാത്യു കുര്യൻ, ബി. സോമശേഖരപിള്ള, സുകുമാരൻ നെല്ലിശ്ശേരി, പി.എസ്.കൃഷ്ണൻകുട്ടി, ഏ.കെ. പ്രകാശ് കുമാർ, എം.ബി. വത്സമ്മ, കെ.ആർ. രാജീവ് തുടങ്ങിയവർ പ്രസംഗിക്കും. തുടർന്ന് കലാപരിപാടികൾ.