mela

കോട്ടയം: ഏറ്റുമാനൂർ വിദ്യാഭ്യാസ ഉപജില്ലാ ശാസ്ത്രമേള സമാപിച്ചു. രണ്ടുദിവസങ്ങളിലായി ഏറ്റുമാനൂർ ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ, ഏറ്റുമാനൂർ ഗവൺമെന്റ് ഗേൾസ് ഹൈസ്‌കൂൾ, ഏറ്റുമാനൂർ ഗവൺമെന്റ് ടി.ടി.ഐ, വെട്ടിമുകൾ സെന്റ് പോൾസ് ഹൈസ്‌കൂൾ എന്നിവിടങ്ങളിലായിരുന്നു മേള. പ്രകൃതിയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ വിദ്യാർത്ഥികൾ അവതരിപ്പിച്ച വർക്കിംഗ്, സ്റ്റിൽ മോഡലുകൾ ശ്രദ്ധേയമായി. ഊർജ്ജ സംരക്ഷണം, പ്രകൃതി ക്ഷോഭങ്ങൾ സംബന്ധിച്ചുള്ള മുന്നറിയിപ്പുകൾ നൽകുന്നതിനുള്ള സംവിധാനം, ശാസ്ത്രീയമായ കൃഷി, ജലസേചന സംവിധാനങ്ങൾ, വീടുകൾക്കും സ്ഥാപനങ്ങൾക്കും ഉപകരിക്കുന്ന സുരക്ഷാസംവിധാനങ്ങൾ തുടങ്ങിയവ വേറിട്ട കാഴ്ചകളായി.