
കോട്ടയം : ശബരിമലയിൽ എത്തുന്ന ഭക്തർക്ക് അയ്യപ്പ ദർശനം കൂടുതൽ സുതാര്യമാക്കുന്നതിന് സ്‌പോട്ട് ബുക്കിംഗ് സംവിധാനം നടപ്പാക്കണമെന്ന് കേരള വെളുത്തേടത്ത് നായർ സമാജം ജില്ലാ പ്രസിഡന്റ് പി.ശിവദാസ് പറഞ്ഞു. വാഴൂരിൽ ചേർന്ന ഏകദിന പഠനക്ലാസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം. സെക്രട്ടറി ഇ.എസ് രാധാകൃഷ്ണൻ, ആർ.സുശീൽകുമാർ, പി.എൻ ശിവൻകുട്ടി, റ്റി.എൻ മുരളീധരൻനായർ, വേണു കുമാർ മേവിട, വിനോദ് പാമ്പാടി, രാജൻ വാകത്താനം, റ്റി.എൻ രാജൻ, അനിൽകുമാർ വൈക്കം, രാജേഷ് മീനച്ചിൽ, വാസുക്കുട്ടൻ പൊൻകുന്നം, എം.ആർ രവീന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.