പാലാ: മുനിസിപ്പൽ സ്റ്റേഡിയത്തിൽ മദ്യലഹരിയിൽ ഇരുവിഭാഗം വിദ്യാർത്ഥികൾ ഏറ്റുമുട്ടിയ സംഭവത്തിൽ കുട്ടികൾക്ക് മദ്യം നൽകിയ ഷാപ്പ് ജീവനക്കാരൻ അറസ്റ്റിൽ . പാലാ ഒലിവ് ബാറിന് സമീപമുള്ള ഷാപ്പിലെ സപ്ലെയർ കടപ്പാട്ടൂർ വെള്ളാപ്പള്ളിൽ സുനിൽ ജോസ് (44) നെയാണ് പാലാ പൊലീസ് അറസ്റ്റ് ചെയ്തത്.

പിടിയിലായ നാല് വിദ്യാർത്ഥികളെ പൊലീസ് ചോദ്യം ചെയ്തപ്പോൾ ഇവർ മദ്യപിച്ചതായി വ്യക്തമായി. പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് മദ്യം നൽകിയതിന്

ഷാപ്പിന്റെ ലൈസൻസ് റദ്ദാക്കുമെന്നും പാലാ സി.ഐ. ജോബിൻ ആന്റണി പറഞ്ഞു.