book

കോട്ടയം : ജില്ലാ ലൈബ്രറി കൗൺസിൽ വികസന സമിതിയുടെ ആഭിമുഖ്യത്തിൽ നാഗമ്പടം സ്‌പോർട്‌സ് കൗൺസിൽ ഇൻഡോർ സ്‌റ്റേഡിയത്തിൽ നടക്കുന്ന പുസ്തകോത്സവത്തിന്റെ ഉദ്ഘാടനം മന്ത്രി വി.എൻ വാസവൻ നിർവഹിച്ചു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ അദ്ധ്യക്ഷതവഹിച്ചു. സർവ്വവിജ്ഞാനകോശം ഡയറക്ടർ ഡോ.മ്യൂസ് മേരി ജോർജ് മുഖ്യപ്രഭാഷണം നടത്തി. ആദ്യ വില്പന വൈക്കം ചുങ്കം ഗ്രാമീണ വായനശാലയിലെ എം.എസ് തിരുമേനിക്ക് പുസ്തകം നൽകി നഗരസഭ ചെയർപേഴ്‌സൺ ബിൻസി സെബാസ്റ്റ്യൻ നിർവഹിച്ചു. സ്റ്റേറ്റ് വൈബ്രറി കൗൺസിലംഗം വി.കെ കരുണാകരൻ, പ്രൊഫ. കെ.ആർ ചന്ദ്രമോഹനൻ, ഷെജു തെക്കുംചേരിയിൽ എന്നിവർ പങ്കെടുത്തു.