
കോട്ടയം : ഗാന്ധിജയന്തി വാരാഘോഷത്തോടനുബന്ധിച്ച് ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസിന്റെ ആഭിമുഖ്യത്തിൽ ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്കായി 'ഗാന്ധിയും ഖാദിയും സ്വാതന്ത്ര്യ സമരവും' എന്ന വിഷയത്തിൽ ക്വിസ് മത്സരം നടത്തി. കോതനല്ലൂർ ഇമ്മാനുവേൽ ഹയർ സെക്കൻഡറി സ്‌കൂളിലെ ശരൺ കെന്നഡി, പി. കാർത്തിക് എന്നിവർ ഒന്നാം സ്ഥാനം നേടി. രാമപുരം സെന്റ് അഗസ്റ്റിൻസ് ഹയർ സെക്കൻഡറി സ്‌കൂളിലെ ശ്രുതി നന്ദന രണ്ടാം സ്ഥാനവും ചങ്ങനാശ്ശേരി സെന്റ്. ജോസഫ്‌സ് ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിലെ അശ്വതി സി ജോൺ മൂന്നാം സ്ഥാനവും നേടി. വിജയികൾക്ക് ഒക്‌ടോബർ 29ന് തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന തല ക്വിസ് മത്സരത്തിൽ പങ്കെടുക്കാം.