
കോട്ടയം: കേരള ഖാദി ഗ്രാമവ്യവസായ ബോർഡിന്റെ കീഴിൽ ഖാദി നൂൽപ്പ് കേന്ദ്രം മണിമല ഗ്രാമപഞ്ചായത്തിലെ കരിക്കാട്ടൂരിൽ ആരംഭിക്കും. നാളെ ഉച്ചകഴിഞ്ഞ് 2 ന് ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു അദ്ധ്യക്ഷത വഹിക്കും. കേരള ഖാദി ഗ്രാമവ്യവസായ ബോർഡ് സെക്രട്ടറി ഡോ. കെ.എ. രതീഷ്, ജില്ലാ പഞ്ചായത്തംഗം ജെസി ഷാജൻ, ബ്‌ളോക്ക് പഞ്ചായത്തംഗം കെ.എസ്. എമേഴ്‌സൺ, ഗ്രാമപഞ്ചായത്തംഗം പി.ജെ. ജോസഫ്കുഞ്ഞ്, ഖാദി ഗ്രാമവ്യവസായ ബോർഡ് അംഗങ്ങളായ കെ.എസ്. രമേഷ് ബാബു, കമലാ സദാനന്ദൻ, സാജൻ തൊടുക,ഗിരിജാമണി ബാലകൃഷ്ണൻ, ജില്ലാ ഖാദി ഗ്രാമവ്യവസായ ബോർഡ് പ്രോജക്ട് ഓഫീസർ എം.വി. മനോജ്കുമാർ എന്നിവർ പ്രസംഗിക്കും.