er

എരുമേലി : ശബരിമല സീസണിന് ഒരു മാസം ശേഷിക്കെ ലക്ഷക്കണക്കിന് തീർത്ഥാടകർ എത്തുന്ന എരുമേലിയിലെ വലിയമ്പലത്തിൽ വിശ്രമ കേന്ദ്ര നിർമ്മാണം പുരോഗമിക്കുന്നു. രണ്ട് നിലകളിലായാണ് നിർമ്മാണം. പൂർണതോതിൽ പ്രവർത്തന സജ്ജമായില്ലെങ്കിലും ആയിരം ഭക്തർക്ക് വിശ്രമിക്കാനുള്ള സൗകര്യം ഒരുക്കണമെന്നാണ് ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്തിന്റെ നിർദ്ദേശം. മുൻവർഷങ്ങളിലേത് പോലെ ദേവസ്വം വക സ്‌കൂൾ ഭാഗത്തെ പാർക്കിംഗ് ഗ്രൗണ്ടിൽ വിരിവയ്ക്കാൻ താത്കാലിക സൗകര്യമൊരുക്കും. ഇത്തവണ തീർത്ഥാടക തിരക്ക് വർദ്ധിക്കുമെന്നാണ് കരുതുന്നത്. പഴയപ്ലാൻ മാറ്റി വി.ഐ.പി റസ്റ്റ് ഹൗസ് വലിയമ്പലത്തിന് എതിർവശം ആലമ്പള്ളി ഗ്രൗണ്ടിൽ നിർമ്മിക്കും.

അനുവദിച്ചത് : 15 കോടി

വിശ്രമകേന്ദ്രത്തിൽ
ഓഡിറ്റോറിയം

ഡോർമെറ്ററികൾ

ശൗചാലയങ്ങൾ

 ഹാൾ, മെസ്

 16 മുറികൾ

പാർക്കിംഗ് സൗകര്യം

താത്കാലിക ആശുപത്രിയും

ഭക്തർ വിശ്രമിക്കുന്ന ഷെൽട്ടറുകൾ, വി.ഐ.പികൾ ഉൾപ്പടെ ജീവനക്കാർ താമസിച്ചിരുന്ന കെട്ടിടങ്ങൾ പൊളിച്ചു മാറ്റിയാണ് നിർമ്മാണം. സമീപത്ത് സ്‌കൂൾ വളപ്പിൽ താത്കാലിക ആശുപത്രികളും ഫയർ ഫോഴ്‌സും പ്രവർത്തിക്കുമെന്ന് ദേവസ്വം അധികൃതർ പറഞ്ഞു.