കുമരകം : കുമരകം ശിവഗിരി തീർത്ഥാടന പദയാത്രാസമിതിയുടെ 14-ാമത് വാർഷിക പൊതുയോഗം ഇന്ന് രാവിലെ 10ന് കുമരകം ശ്രീകുമാരമംഗലം പി.കെ.എം തന്ത്രി മെമ്മോറിയൽ ഹാളിൽ നടക്കും. പദയാത്രസമിതി ചെയർമാൻ തമ്പി മാടക്കശ്ശേരി അദ്ധ്യക്ഷത വഹിക്കും. ശ്രീകുമാരമംഗലം ദേവസ്വം പ്രസിഡൻ്റ് എ.കെ ജയപ്രകാശ് ഉദ്ഘാടനം ചെയ്യും. സുനിൽ ആണ്ടിത്ര റിപ്പോർട്ട് അവതരിപ്പിക്കും. ശ്രീകുമാരമംഗലം ദേവസ്വം സെക്രട്ടറി കെ.പി ആനന്ദക്കുട്ടൻ, പദയാത്ര സമിതി ക്യാപ്റ്റൻ ഗോപിദാസ് മാഞ്ചിറ, വൈസ് ക്യാപ്റ്റൻ സന്തോഷ് കല്ലിപ്പറമ്പ് , വൈസ് പ്രസിഡന്റ് ബിജു വാതല്ലൂർ എന്നിവർ സംസാരിക്കും.