
കോട്ടയം: ടി.ബി മുക്ത് ഭാരത് പദ്ധതിയിൽ ജില്ലയിൽ ആറു ഗ്രാമ പഞ്ചായത്തുകൾ പ്രഥമ പുരസ്‌കാരത്തിന് അർഹമായി. ഞീഴൂർ, കല്ലറ, അകലക്കുന്നം, തലപ്പലം, കറുകച്ചാൽ, മണിമല ഗ്രാമ പഞ്ചായത്തുകൾക്കാണ് നേട്ടം. 24 ന് രാവിലെ 10.30 ന് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ വച്ച് കളക്ടർ ജോൺ വി.സാമുവൽ പുരസ്കാരം സമ്മാനിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി ബിന്ദു പരിപാടി ഉദ്ഘാടനം ചെയ്യും. കുറഞ്ഞ ക്ഷയരോഗ വ്യാപന തോതായിരുന്നു മാനദണ്ഡം. ജനസംഖ്യയുടെ മൂന്നുശതമാനം പേരെയെങ്കിലും പരിശോധനക്ക് വിധേയമാക്കുകയും അതിൽ ഒരാളിൽ കൂടുതൽ ക്ഷയ രോഗം കണ്ടെത്താതിരിക്കുകയും ചെയ്യണം. ഡിസംബർ 31 ന് മുൻപ് എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും പരിശോധന പൂർത്തിയാക്കും.