job

കോട്ടയം: ചിൽഡ്രൻസ് ലൈബ്രറിയിൽ പ്രവർത്തിക്കുന്ന എസ്.ബി.ഐ ഗ്രാമീണ സ്വയം തൊഴിൽ പരിശീലന കേന്ദ്രത്തിൽ ജില്ലയിലെ 18 നും 54 വയസിനും മദ്ധ്യേ പ്രായമുള്ള തൊഴിൽ രഹിതർക്ക് സൗജന്യപരിശീലനം നൽകും. ഒക്ടോബർ 30ന് ആരംഭിക്കുന്ന പരിശീലനത്തിൽ എൽ. ഇ.ഡി ബൾബ് നിർമ്മാണം, ഫാസ്റ്റ് ഫുഡ് സ്റ്റാൾ ഉദ്യമി, യുവതികൾക്കായി ഹെയർ ട്രീറ്റ്‌മെന്റ്, ഫേഷ്യൽ ട്രീറ്റ്‌മെന്റ് എന്നിവയാണ് കോഴ്‌സുകൾ. താത്പര്യമുള്ളവർ 28 ന് മുൻപ് 0481-2303307, 2303306 എന്ന നമ്പറിലോ rsetiktm@sbi.co.in എന്ന ഇ-മെയിൽ വിലാസത്തിലോ ബന്ധപ്പെടുക. ബാങ്ക് വായ്പ ലഭിക്കുന്നതിനുള്ള സാങ്കേതിക സഹായവും ലഭിക്കും.